റയൽ മാഡ്രിഡിന്റെ ഒഴിഞ്ഞുകിടന്ന നമ്പർ 9 ജേഴ്സി ആര് നേടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ബ്രസീലിയൻ യുവതാരം എൻഡ്രിക്ക് ആ ജേഴ്സി അണിയും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലൂക്കാ മോഡ്രിച്ചിന്റെ ക്ലബ് വിടലിന് ശേഷം കിലിയൻ എംബാപ്പെ നമ്പർ 10 ജേഴ്സിയിലേക്ക് മാറിയതോടെയാണ് 9-ാം നമ്പർ ഒഴിവുവന്നത്.

യുവതാരം ഗോൺസാലോ ഗാർഷ്യ നമ്പർ 9 ജേഴ്സി അണിയുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചനകളെങ്കിലും, ഈ റോൾ എൻഡ്രിക്കിനായിരിക്കുമെന്ന് ‘ദി അത്ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നു. കരിം ബെൻസെമ, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ നസാരിയോ തുടങ്ങിയ ഇതിഹാസ താരങ്ങൾ അണിഞ്ഞ ഈ ജേഴ്സി ഏറ്റെടുക്കുന്നതോടെ എൻഡ്രിക്ക് റയൽ മാഡ്രിഡിന്റെ എലൈറ്റ് താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും.
കഴിഞ്ഞ സീസണിൽ പാൽമെറാസിൽ നിന്ന് വന്ന എൻഡ്രിക്ക് നമ്പർ 16 ജേഴ്സിയായിരുന്നു അണിഞ്ഞിരുന്നത്. എൻഡ്രിക്കിന്റെ പഴയ 16-ാം നമ്പർ ജേഴ്സി ഗോൺസാലോ ഗാർഷ്യ അണിയും. ലെഗാനെസിനെതിരായ പരിശീലന മത്സരത്തിൽ ഗോൺസാലോ ഈ ജേഴ്സി ധരിച്ചിരുന്നു.