യൂറോപ്പിലെ മറ്റ് ക്ലബ്ബുകളിൽ നിന്ന് വലിയ താൽപ്പര്യമുണ്ടായിരുന്നിട്ടും, 20 വയസ്സുകാരൻ നിക്കോ ഓ’റെയ്ലി സിറ്റിയിൽ പുതിയ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ആദ്യ ടീമിൽ ഇടംനേടി മികച്ച പ്രകടനം കാഴ്ചവെച്ച അക്കാദമി ബിരുദധാരിയായ ഓ’റെയ്ലി, പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് കീഴിൽ കൂടുതൽ ഉത്തരവാദിത്വമുള്ള താരമായി മാറുകയാണ്.
ബയേർ ലെവർകൂസനിൽ നിന്നും മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നുമുള്ള സമീപനങ്ങളെ ക്ലബ്ബ് നേരത്തെ തള്ളിക്കളഞ്ഞിർന്നു. പ്രധാനമായും ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിലും, ടീമിലെ പരിക്കുകൾ കാരണം കൂടുതലും ലെഫ്റ്റ് ബാക്ക് സ്ഥാനത്താണ് ഓ’റെയ്ലി കളിച്ചത്. കഴിഞ്ഞ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ അദ്ദേഹം തന്റെ ഏത് പൊസിഷനിലും പൊരുത്തപ്പെടാനുള്ള കഴിവു കൊണ്ട് ശ്രദ്ധേയനായി.
2025-26 സീസണിൽ പുതിയ സ്ക്വാഡ് നമ്പർ നൽകാനും മാഞ്ചസ്റ്റർ സിറ്റി പദ്ധതിയിടുന്നുണ്ട്.