ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ത്യയെ നാലാം ഇന്നിംഗ്സിൽ എറിഞ്ഞിടാം എന്നുള്ള ഇംഗ്ലണ്ട് പ്രതീക്ഷ പരാജയപ്പെട്ടതോടെ ഇരു ടീമുകളും സമനില അംഗീകരിക്കുക ആയിരുന്നു. ഇതോടെ ഒരു ടെസ്റ്റ് ബാക്കി ഇരിക്കെ പരമ്പര ഇംഗ്ലണ്ടിന് അനുകൂലമായി 2-1 എന്ന നിലയിൽ നിൽക്കുന്നു.

ഇന്ന് അഞ്ചാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എടുത്ത് നിൽക്കെ ആണ് ഇംഗ്ലണ്ട് സമനില അംഗീകരിച്ചത്. അഞ്ചാം ദിനം ഇന്ത്യ, മികച്ച പ്രതിരോധവും ക്ഷമയും പ്രകടിപ്പിച്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇന്നിംഗ്സ് പരാജയം എന്ന സമ്മർദ്ദത്തിൽ നിന്ന് സമനിലയിലേക്ക് കളി എത്തിക്കുക ആയിരുന്നു.
വാഷിംഗ്ടൺ സുന്ദറുംരവീന്ദ്ര ജഡേജയും സെഞ്ച്വറിയുമായി ഇംഗ്ലീഷ് ബൗളിംഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ അപരാജിത കൂട്ടുകെട്ട് ഇന്ത്യയുടെ ചെറുത്തുനിൽപ്പിന് നിർണായകമായി. ഇംഗ്ലണ്ടിന്റെ ക്ഷമയും ഇത് നശിപ്പിച്ചു. ഇംഗ്ലണ്ട് സമനിലക്ക് തയ്യാറായപ്പോൾ ഇന്ത്യ ഇരു ബാറ്റർമാരും സെഞ്ച്വറിക്ക് അരികെ ആയത് കൊണ്ട് ആ സമനില വാഗ്ദാനം ആദ്യം നിരസിച്ചു. ഇത് നാടകീയ രംഗങ്ങൾക്ക് കാരണമായി. എങ്കിലും അവസാനം ഇരുവരും സെഞ്ച്വറി നേടിയതിനു പിന്നാലെ സമനില അംഗീകരിച്ചു. ജഡേജ 107* റൺസും സുന്ദൃ 101* റൺസും എടുത്തു.
നേരത്തെ ഗിൽ സെഞ്ച്വറി നേടുകയും രാഹുൽ 90 റൺസ് നേടുകയും ചെയ്ത് ഇന്നിംഗ്സിന് അടിത്തറ പാകിയിരുന്നു.
സ്കോർ ചുരുക്കത്തിൽ:
ഇന്ത്യ ആദ്യ ഇന്നിംഗ്സ് 358/10
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 669/10
ഇന്ത്യ രണ്ടാം ഇന്നിങ്സ് 425/4