ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ചായക്ക് പിരിയുമ്പോൾ, ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് എടുത്ത് ഇംഗ്ലണ്ടിനെതിരെ 11 റൺസിന്റെ ലീഡ് നേടി. അഞ്ചാം ദിനം ഇന്ത്യ, മികച്ച പ്രതിരോധവും ക്ഷമയും പ്രകടിപ്പിച്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇന്നിംഗ്സ് പരാജയം എന്ന സമ്മർദ്ദം മറികടക്കുക ആയിരുന്നു.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 99 റൺസാണ് ഇന്ത്യ നേടിയത്. വാഷിംഗ്ടൺ സുന്ദറും (58) രവീന്ദ്ര ജഡേജയും (53)** ഇംഗ്ലീഷ് ബൗളിംഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 100 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയുടെ ചെറുത്തുനിൽപ്പിന് നിർണായകമായി. മത്സരം സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.
മികച്ച പക്വതയോടെയാണ് സുന്ദർ അർദ്ധ സെഞ്ച്വറി നേടിയത്. പ്രതിരോധിച്ചും അവസരം ലഭിക്കുമ്പോൾ ആക്രമിച്ചും സുന്ദർ ബാറ്റ് വീശി. ജഡേജയും സമ്മർദ്ദങ്ങളെ അതിജീവിച്ച് റൺസ് നേടികൊണ്ടിരുന്നു.