കേരള ക്രിക്കറ്റ് ലീഗ് സീസൺ 2-ന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പുതിയ താരങ്ങളായ സഞ്ജു സാംസണിനെയും സാലി സാംസണിനെയും ടീമിലേക്ക് സ്വാഗതം ചെയ്തു. “അഭിമാനത്തോടും ആവേശത്തോടും കൂടി സഞ്ജുവിനെ സ്വാഗതം ചെയ്യുന്നു,” എന്ന് ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.

സാലി സാംസൺ ടീമിന്റെ നായകനായും സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടതായി നേരത്തെ ക്ലബ് പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണിനായുള്ള പരിശീലന സെഷനുകൾ ആരംഭിച്ചതായും ടീം അറിയിച്ചു. ഓഗസ്റ്റ് 21-നാണ് കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ആരംഭിക്കുന്നത്. സഞ്ജു കെ സി എല്ലിലെ ഏറ്റവും വില കൂടിയ താരമായാണ് കൊച്ചി ഫ്രാഞ്ചൈസിയിൽ എത്തിയത്.