ലണ്ടൻ: ഇംഗ്ലണ്ട് ഫുൾ-ബാക്ക് താരം കെയ്ൽ വാക്കർ-പീറ്റേഴ്സ് സൗത്താംപ്ടണിൽ നിന്ന് വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. സൗത്താംപ്ടണുമായി കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് 28-കാരനായ വാക്കർ-പീറ്റേഴ്സ് വെസ്റ്റ് ഹാമിൽ ചേരുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്.

കഴിഞ്ഞ സീസണിൽ സൗത്താംപ്ടണുവേണ്ടി 33 പ്രീമിയർ ലീഗ് മത്സരങ്ങളിൽ വാക്കർ-പീറ്റേഴ്സ് കളിച്ചിരുന്നു. ടോട്ടൻഹാം ഹോട്ട്സ്പർ അക്കാദമിയിലൂടെ വളർന്നുവന്ന ഈ താരം, വെസ്റ്റ് ഹാമിലേക്ക് മാറാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. വെസ്റ്റ് ഹാമിൻ്റെ പുതിയ പരിശീലകൻ ഗ്രഹാം പോട്ടറുമായി നടത്തിയ സംഭാഷണമാണ് ഈ തീരുമാനമെടുക്കാൻ സഹായിച്ചതെന്ന് വാക്കർ-പീറ്റേഴ്സ് പറഞ്ഞു.