ഡിയോഗോ ജോട്ടയുടെ സ്മരണാർത്ഥം ലിവർപൂൾ 20-ാം നമ്പർ ജേഴ്സി റിട്ടയർ ചെയ്തു

Newsroom

Picsart 25 07 12 01 06 58 962
Download the Fanport app now!
Appstore Badge
Google Play Badge 1


ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ് അന്തരിച്ച ഡിയോഗോ ജോട്ടയോടുള്ള ആദരസൂചകമായി 20-ാം നമ്പർ ജേഴ്സി ഔദ്യോഗികമായി റിട്ടയർ ചെയ്തു. ജോട്ടയുടെ ഭാര്യ റൂട്ടെയും കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ഈ വൈകാരികമായ തീരുമാനമെടുത്തത്.

Picsart 25 07 12 00 57 45 977


ലിവർപൂളിന്റെ നീണ്ടതും മഹത്തരവുമായ ചരിത്രത്തിൽ ആദ്യമായാണ് ലിവർപൂൾ ഒരു ജേഴ്സി നമ്പർ ഒഴിവാക്കുന്നത്. പുരുഷ, വനിതാ, അക്കാദമി ടീമുകൾ ഉൾപ്പെടെ ക്ലബ്ബിന്റെ എല്ലാ തലങ്ങളിലും ഈ തീരുമാനം ബാധകമാകും. പോർച്ചുഗീസ് മുന്നേറ്റനിര താരത്തോടുള്ള ആദരസൂചകമായി 20-ാം നമ്പർ ജേഴ്സി ഇനി ആരും ധരിക്കില്ലെന്ന് ക്ലബ് ഉറപ്പാക്കുന്നു.


ഈ മാസം ആദ്യമാണ് കാർ അപകടത്തിൽ ജോട്ട കൊല്ലപ്പെട്ടത്ം ലിവർപൂളിനായി അഞ്ച് സീസണുകൾ കളിച്ച താരത്തിന്റെ മരണം ക്ലബിന് മാത്രമല്ല ലോകത്തിനാകെ ഒരു ഞെട്ടൽ ആയിരുന്നു.