കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര കംബോഡിയൻ പ്രീമിയർ ലീഗ് ക്ലബായ സ്വായ് റിയാങ് എഫ്സിയിലേക്ക് കൂടുമാറി. താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പെപ്രയുടെ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ത്യൻ സൂപ്പർ ലീഗിൽ 23 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ ക്വാമെ പെപ്ര നേടിയിരുന്നു. കൂടാതെ ഡ്യൂറൻഡ് കപ്പിൽ 4 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും താരം സ്വന്തമാക്കിയിരുന്നു. മൊത്തത്തിൽ കഴിഞ്ഞ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് പെപ്രയുടെ സമ്പാദ്യം. അവസാന രണ്ട് സീസണുകളായി പെപ്ര ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്.