ഐ ലീഗ് കിരീടം ചർച്ചിൽ ബ്രദേഴസ് സ്വന്തമാക്കുമോ എന്ന് അറിയാൻ കാത്തിരിക്കണം. ആവേശകരമായ അവസാന ദിവസം റിയൽ കാശ്മീരിനോട് സമനില വഴങ്ങി എങ്കിലും അവർ ഒന്നാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. പക്ഷെ കിരീടം ആർക്കെന്ന് അറിയാൻ ഇന്റർ കാശി നൽകിയ അപ്പീലിൽ ഉള്ള വിധി വരണം.

ഇന്റർ കാശി വിജയിച്ചു തൊട്ടു പിറകിൽ ഉണ്ട് എങ്കിലും അവർക്ക് കിരീടം നേടാൻ ആകുമോ എന്നതും എ ഐ എഫ് എഫിന്റെ വിധി പോലെ ഇരിക്കും. ഇപ്പോൾ നിലവിൽ സീസൺ അവസാനിച്ചപ്പോൾ ചർച്ചിൽ ആണ് ടേബിളിൽ ഒന്നാമത് നിൽക്കുന്നത്. ഗോകുലം കേരളക്ക് ഇന്ന് ജയിക്കാൻ ആയില്ല.
ഇന്ന് ഐ ലീഗ് കിരീട പോരാട്ടം വൻ ട്വിസ്റ്റുകളോടെ ആണ് തുടങ്ങിയത്. റിയൽ കാശ്മീർ 8ആം മിനുറ്റിൽ റിയൽ കാശ്മീരിന് എതിരെ പിറകിൽ പോയി. ത്ലായിചുൻ നേടിയ ഗോൾ ആണ് കാശ്മീരിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ സമനില നേടാൻ ചർച്ചിലിന് അവസരം ലഭിച്ചിരുന്നു എങ്കിലും അവർക്ക് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
മറുവശത്ത് ഗോകുലം കേരള ബ്രൗൺ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ 11 മിനുറ്റിലേക്ക് ഡെമ്പോക്ക് എതിരെ 2-0ന് മുന്നിൽ എത്തി. എന്നാൽ അധിക നേരം ആ ലീഡ് നീണ്ടു നിന്നില്ല. 21ആം മിനുറ്റിൽ പെരസും 34ആം മിനുറ്റിൽ ഹോബ്ലെയും നേടിയ ഗോളുകൾ കളി 2-2 എന്നാക്കി.

മറ്റ് ഗ്രൗണ്ടുകളിൽ ഇന്റർ കാശി രാജസ്ഥാനെതിരെ 1-0നും മുന്നിൽ നിന്നു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ചർച്ചിൽ ബ്രദേഴസ് കാശ്മീരിന് എതിരെ സമനില ഗോൾ നേടി. അതോടെ ചർച്ചിൽ കിരീടത്തിലേക്ക് അടുത്തു.
ഇന്റർ കാശിക്ക് എതിരെ രാജസ്ഥാൻ യുണൈറ്റഡും സമനില നേടി. ഗോകുലം വിജയ ഗോളിനായി ശ്രമിക്കുന്നതിന് ഇടയിൽ അവരുടെ താരം മഷൂർ ചുവപ്പ് കണ്ട് പുറത്ത് പോയി. ഗോകുലം 10 പേരായി ചുരുങ്ങി.
70ആം മിനുറ്റിൽ ഡെമ്പോ ലീഡ് എടുത്തു. 73ആം മിനുറ്റിൽ ബ്രൗൺ ഹാട്രിക്ക് നേടി. സ്കോർ 3-3. ഗോകുലം വീണ്ടും പ്രതീക്ഷയിൽ. അപ്പോഴും ചർച്ചിൽ തന്നെ ലീഗ് ടേബിളിൽ മുന്നിൽ. അവസാനം ഇന്റർ കാശി 2 ഗോൾ നേടി 3-1ന് രാജസ്ഥാാനെ തോൽപ്പിച്ച് അവരുടെ കിരീട പ്രതീക്ഷകൾ കാത്തു. ഡെമ്പോ അവസാനം ഗോൾ നേടി 4-3ന്റെ ജയം നേടി.
ചർച്ചിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ഇന്റർ കാശി 39 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗോകുലം 37 പോയിന്റുമായി മൂന്നാമതും റിയൽ കാശ്മീ4 37 പോയിന്റുമായി നാലാമതും സീസൺ അവസാനിപ്പിച്ചു.
ഇന്റർ കാശിക്ക് അനുകൂലമായി ഒരു വിധി വരാൻ ഉണ്ട്. നാംധാരിക്ക് എതിരെ നടന്ന ആ മത്സരത്തിൽ എ ഐ എഫ് എഫ് നേരത്തെ അവർക്ക് 3 പോയിന്റ് അനുവദിച്ചത് ആയിരുന്നു. പിന്നീട് ആ വിധി റദ്ദാക്കി. ഇപ്പോൾ ഇന്റർ കാശി അതിൽ അപ്പീൽ നൽകി കാത്തിരിക്കുകയാണ്. ഏപ്രിൽ 26ആം തീയതി ആകും വിധി വരിക.