ചാമ്പ്യൻസ് ട്രോഫിയിൽ ഏത് എതിരാളിയെയും പരാജയപ്പെടുത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് സൗരവ് ഗാംഗുലി. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാത്ത ഇന്ത്യ, ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ സെമിഫൈനലിന് ഇറങ്ങാൻ തയ്യാറാവുകയാണ് ഇന്ത്യ.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ വളരെ ശക്തമായ ടീമാണ്, എതിർവശത്ത് ആരായാലും, ആരെയും തോൽപ്പിക്കാനുള്ള കഴിവ് ഇന്ത്യക്ക് ഉണ്ട്. ഗാംഗുലി പറഞ്ഞു.
ടൂർണമെൻ്റിൽ അരങ്ങേറ്റം കുറിച്ച വരുൺ ചക്രവർത്തി, ലഭിച്ച അവസരം മുതലാക്കി, ഏകദിനത്തിലെ തൻ്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം ഇന്നലെ സ്വന്തമാക്കി. ഇന്ത്യയുടെ ആധിപത്യ വിജയത്തിൽ അദ്ദേഹത്തിൻ്റെ പ്രകടനം നിർണായകമായിരുന്നു.
മാർച്ച് 4 ന് ആണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനൽ കളിക്കുന്നത്.