രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം 457 റൺസിന് ഓളൗട്ട്. ഗുജറാത്തിന് എതിരെ അസറുദ്ദീന്റെ 177* റൺസ് ആണ് കേരളത്തിന് ഈ കൂറ്റൻ സ്കോർ നൽകിയത്. ഇന്ന് ആദ്യ സെഷനിൽ ആക്രമിച്ചു കളിച്ച കേരളം വലിയ ടോട്ടൽ തന്നെ ഗുജറാത്തിന് മുന്നിൽ വെച്ചു.

അസറുദ്ദീൻ 341 പന്തിൽ നിന്നാണ് 177 റൺസ് നേടിയത്. 18 ഫോറും 1 സിക്സും അസറുദ്ദീൻ അടിച്ചു. അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ടോപ് സ്കോറാണ് ഇത്. ഇന്ന് സർവതെ 11 റൺസ് എടുത്ത് പുറത്തായി. നിധീഷ് 5 റൺസും, ബാസിൽ 1 റൺസും എടുത്തു.
നേരത്തെ 52 റൺസ് എടുത്ത സൽമാൻ നിസാറും 69 റൺസ് എടുത്ത സച്ചിൻ ബേബിയും മികച്ച സംഭാവനകൾ നൽകിയിരുന്നു.