ഫെബ്രുവരി 8 ന് നാഗ്പൂരിൽ ആരംഭിക്കാനിരിക്കുന്ന വിദർഭയ്‌ക്കെതിരായ 2024-25 രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനുള്ള 16 അംഗ ടീമിനെ തമിഴ്‌നാട് പ്രഖ്യാപിച്ചു. പരിക്കുമൂലം അവസാന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന സായ് സുദർശൻ ടീമിലേക്ക് തിരിച്ചെത്തി. ഈ സീസണിൽ രണ്ട് ഇന്നിംഗ്‌സുകൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ഡൽഹിക്കെതിരെ കന്നി ഇരട്ട സെഞ്ച്വറി ഉൾപ്പെടെ 295 റൺസ് അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്.
ആർ. സായ് കിഷോർ ക്യാപ്റ്റനായി തുടരുന്നു, എൻ. ജഗദീശൻ ആണ് വൈസ് ക്യാപ്റ്റൻ.
തമിഴ്നാട് സ്ക്വാഡ്:
ആർ.സായി കിഷോർ (സി), എൻ. ജഗദീശൻ (വി.സി), എസ്. മുഹമ്മദ് അലി, ബി. സായ് സുദർശൻ, ബൂപതി വൈഷ്ണ കുമാർ, വിജയ് ശങ്കർ, സി. ആന്ദ്രേ സിദ്ധാർഥ്, പ്രദോഷ് രഞ്ജൻ പോൾ, എം. മുഹമ്മദ്, എസ്. അജിത് റാം, ആർ. സോനു യാദവ്, എച്ച്. ത്രിലോക് നാഗ്, സി.വി. അച്യുത്, എസ്.ലോകേശ്വർ, എം.സിദ്ധാർത്ഥ്, ജി.ഗോവിന്ദ്.