റയൽ മാഡ്രിഡ് പ്രതിരോധ താരം ഡേവിഡ് അലാബയുടെ ഇടതു കാലിൽ അഡക്റ്റർ പരിക്കേറ്റതായി ക്ലബ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ACL പരിക്ക് കാരണം ഒരു വർഷത്തിലേറെയായി പുറത്തായിരുന്ന താരം അടുത്തിടെയാണ് തിരിച്ചെത്തിയത്.
മാഡ്രിഡ് അലാബ പുതിയ പരിക്ക് മാറി എന്ന് തിരികെ വരും എന്ന് കൃത്യമായ വ്യക്തമാക്കിയിട്ടില്ല, എന്നാൽ ലെഗാനസിനെതിരായ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ലാലിഗ ഡെർബി, ഫെബ്രുവരി 11 ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ടൈ എന്നിവയുൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമാകും.