സ്പാനിഷ് ഫോർവേഡ് മാർക്കോ അസെൻസിയോയെ ആസ്റ്റൺ വില്ല സ്വന്തമാക്കി. പാരീസ് സെന്റ്-ജെർമെയ്നുമായി ക്ലബ് കരാർ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ പറഞ്ഞു.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ആക്രമണം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന വില്ലയുടെ ഷോർട്ട്ലിസ്റ്റിലെ പ്രധാന പേരുകളിൽ ഒന്നായിരുന്നു മുൻ റയൽ മാഡ്രിഡ് താരം. ചെൽസിയിൽ നിന്ന് ജോവോ ഫെലിക്സിനായും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റാഷ്ഫോർഡിനായും ഇപ്പോൾ പ്രീമിയർ ലീഗ് ടീം ചർച്ചകൾ നടത്തുന്നുണ്ട്.
2023 ലെ വേനൽക്കാലത്ത് പി.എസ്.ജിയിൽ ചേർന്ന അസെൻസിയോ ഈ സീസണിൽ അവസരം കണ്ടെത്താതെ പാടുപെടുകയാണ്. പി.എസ്.ജിയുടെ 19 ലീഗ് 1 മത്സരങ്ങളിൽ 12 എണ്ണത്തിൽ 29 കാരനായ അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ സമീപ മാസങ്ങളിൽ ആദ്യ ഇലവനിൽ എത്താനെ ആയിട്ടില്ല.