റാഷ്ഫോർഡ് മാറാൻ തയ്യാറായാൽ കാര്യങ്ങൾ മാറും എന്ന് അമോറിം

Newsroom

Picsart 25 01 30 09 53 44 276

മാർക്കസ് റാഷ്‌ഫോർഡിന്റെ മനോഭാവം മാറിയാക് അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചുവരാം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം വ്യക്തമാക്കി. ഫോർവേഡിന്റെ മാച്ച് സ്ക്വാഡിലെ അഭാവത്തെക്കുറിച്ച് സംസാരിക്കുക ആയിരുന്നു അമോറിം.

Amorim

“മാർക്കസ് റാഷ്‌ഫോർഡ് മാറുകയാണെങ്കിൽ കാര്യങ്ങൾ മാറും. റാഷ്‌ഫോർഡ് ഞങ്ങൾക്ക് ഒപ്പം ഉള്ളതിൽ ഞങ്ങൾക്ക് സന്തോഷം മാത്രമെ ഉള്ളൂ. പക്ഷേ ഞങ്ങൾക്ക് ടീമിൽ ഒരു നിശ്ചിത സ്റ്റാൻഡേർഡ് സൂക്ഷിക്കേണ്ടതുണ്ട്. ഇത് വ്യക്തിപരമല്ല.” അമോറിം പറഞ്ഞു.

തന്റെ തീരുമാനം റാഷ്‌ഫോർഡിനെ മാത്രമല്ല, കളിക്കാരുടെ മൊത്തത്തിലുള്ള പ്രതിബദ്ധതയെയും കുറിച്ചാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “പരമാവധി നൽകാത്ത ഒരു കളിക്കാരനെയും ഞാൻ ഉൾപ്പെടുത്തില്ല എന്നായിരുന്നു എന്റെ വാചകം. മാർക്കസ് റാഷ്‌ഫോർഡിന് മാത്രമായാണ് ഇത് എന്ന് മാത്രം ഞാൻ പറഞ്ഞിട്ടില്ല,” അമോറിം പറഞ്ഞു.

“റാഷ്ഫോർഡ് ഉണ്ടെങ്കിൽ ഞങ്ങൾ ഇതിനേക്കാൾ മികച്ച ടീമാണ്, അത് വ്യക്തമാണ്, പക്ഷേ ശരിയായ നിമിഷം വരുന്നത ഞാൻ എന്റെ തീരുമാനം മാറ്റില്ല.” അമോറിം പറഞ്ഞു.