ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പുതിയ പരിശീലകനായി നിക്കോ കൊവാച്

Newsroom

Picsart 25 01 30 09 24 56 524

കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ട നൂറി സാഹിന് പകരം, മുൻ ബയേൺ മ്യൂണിക്ക് പരിശീലകൻ നിക്കോ കൊവാചിനെ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകനായി നിയമിക്കും. 2026 വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആകും കൊവാച് എത്തുന്നത്. ഷക്തർ ഡൊണെറ്റ്സ്കിനെതിരെ ഡോർട്ട്മുണ്ടിന്റെ 3-1 ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം സ്പോർട്ടിംഗ് ഡയറക്ടർ ലാർസ് റിക്കൻ ഈ വാർത്ത സ്ഥിരീകരിച്ചു.

Picsart 25 01 30 09 25 09 511

കോവാക് ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുമ്പ്, ഹൈഡൻഹൈമിനെതിരായ ബുണ്ടസ്ലിഗ മത്സരത്തിൽ ഇടക്കാല പരിശീലകൻ മൈക്ക് ടൾബർഗ് ടീമിനെ നയിക്കും. അവസാനമായി വോൾഫ്സ്ബർഗിനെ പരിശീലിപ്പിച്ച 53 കാരനായ കൊവാച്, 2018-19 ൽ ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ്ലിഗയും ഡിഎഫ്ബി പോകലും നേടിയിരുന്നു.

കഴിഞ്ഞ എട്ട് ബുണ്ടസ്ലിഗ മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച പട്ടികയിൽ 11-ാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിനെ ഫോമിലേക്ക് കൊണ്ടുവരികയാകും കൊവാചിന്റെ ദൗത്യം.