ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്.
ആദ്യ പകുതിയിൽ ഇന്ന് മികച്ച രീതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ നാല് മിനുട്ടിൽ തന്നെ രണ്ട് മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ആദ്യം നോഹയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് വിഷാൽ കെയ്ത് മികച്ച സേവിലൂടെ രക്ഷിച്ചു.
പിന്നാലെ നോഹയുടെ പാസിൽ നിന്ന് ജീസസിന്റെ ഒരു ബാക്ക് ഫ്ലിക്കും മോഹൻ ബഗാൻ കീപ്പർ സേവ് ചെയ്തു. മോഹൻ ബഗാൻ താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ അവർക്ക് സമ്മാനിച്ചത്.
33ആം മിനുട്ടിൽ അനായാസം സേവ് ചെയ്യാമായിരുന്ന ഒരു ക്രോസ് സച്ചിൻ കയ്യിൽ ഒതുക്കിയില്ല. സച്ചിൻ തട്ടിയിട്ടാ പന്ത് നേരെ മക്ലരന്റെ കാലുകളിലേക്ക്. ഒഴിഞ്ഞ ഗോൾ പോസ്റ്റിൽ മക്ലരൻ പന്തെന്തിച്ച് മോഹൻ ബഗാന് ലെർഡ് നൽകി.