സെഞ്ചൂറിയൻ, ഡിസംബർ 14: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ പാകിസ്ഥാൻ താരം ബാബർ അസം ട്വൻ്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികയ്ക്കുന്ന താരമായി ചരിത്രം കുറിച്ചു. 299 ഇന്നിംഗ്സുകളിൽ നിന്നാണ് ബാബർ ഈ നാഴികക്കല്ല് നേടിയത്, ക്രിസ് ഗെയ്ലിൻ്റെ 314 ഇന്നിംഗ്സുകളുടെ ദീർഘകാല റെക്കോർഡ് ആണ് ബാബർ തകർത്തത്. ഈ നേട്ടത്തോടെ, ഫോർമാറ്റിൽ 11,000 റൺസ് നേടിയ 11 കളിക്കാരുടെ എലൈറ്റ് പട്ടികയിൽ ബാബർ ചേരുകയും ചെയ്തു.
13,415 റൺസ് നേടിയ ഷൊയ്ബ് മാലിക്കിന് ശേഷം 11000 ടി20 റൺസ് കടക്കുന്ന രണ്ടാമത്തെ പാകിസ്ഥാനിയായും ബാബർ മാറി.
മത്സരത്തിൽ 20 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 31 റൺസ് ബാബർ നേടി
അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡ് മറികടക്കാൻ ഇനി ബാബർ അസമിന് 9 റൺസ് കൂടെ മതി.