ചലഞ്ചര്‍ ട്രോഫി: കേരള അണ്ടര്‍ 19 വനിതാ ടീം പരിശീലക റുമേലി ധാറിന് ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമനം

Newsroom

തിരുവനന്തപുരം: കേരള അണ്ടര്‍ 19 വനിതാ ടീമിന്‍റെ പരിശീലക റുമേലി ധാറിന് അണ്ടര്‍-19 വുമന്‍സ് ടി20 ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഓള്‍ റൗണ്ടറുമായിരുന്ന റുമേലി ഇപ്പോള്‍ കെസിഎയുടെ അണ്ടര്‍ 19,അണ്ടര്‍ 23 വനിതാ ടീമുകളുടെ പരിശീലകയായും സേവനം അനുഷ്ടിക്കുന്നുണ്ട്. കൂടാതെ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഹൈ പെര്‍ഫോമന്‍സ് സെന്‍ററിന്‍റെ പരിശീലകയുമാണ്‌. `

കൊല്‍ക്കത്ത സ്വദേശിയായ റുമേലി ഇന്ത്യയ്ക്ക് വേണ്ടി നാല് ടെസ്റ്റ്, 78 അന്താരാഷ്ട്ര ഏകദിനം, 18 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ, ബംഗാള്‍, എയര്‍ഇന്ത്യ, റെയില്‍വേ, രാജസ്ഥാന്‍, ആസാം എന്നിവര്‍ക്കായി നിരവധി ആഭ്യന്തര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അണ്ടര്‍ 19 ടി20 ചലഞ്ചര്‍ ട്രോഫി മത്സരത്തില്‍ ഇന്ത്യ എ ടീമിന്റെ ആദ്യ മത്സരം ഇന്ന് ( വ്യാഴം) റായ്പൂരില്‍ നടക്കും. ഇന്ത്യ ബി ടീമാണ് ആദ്യ എതിരാളികള്‍.