ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ, വിജയത്തിലേക്ക് നയിച്ച് ക്യാപറ്റന്‍ മൊഹമ്മദ് അമാന്‍

Sports Correspondent

ഓസ്ട്രേലിയയുടെ അണ്ടര്‍ 19 ടീമിനെ ആദ്യ ഏകദിനത്തിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ നിര. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ 184 റൺസിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ മൊഹമ്മദ് ഇനാന്‍ നാല് വിക്കറ്റുമായി ബൗളിംഗ് നിരയിൽ തിളങ്ങി. 42 റൺസ് നേടിയ സ്റ്റീവന്‍ ഹോഗന്‍ ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ റൈലി കിംഗ്സെൽ 36 റൺസും വാലറ്റത്തിൽ തോമസ് ബ്രൗൺ 29 റൺസും നേടിയാണ് ഓസ്ട്രേലിയയെ 184 റൺസിലേക്ക് എത്തിച്ചത്.

Mohammadamaan

ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും നാലാം വിക്കറ്റിൽ ഒത്തുകൂടിയ മൊഹമ്മദ് അമാന്‍ – കെപി കാര്‍ത്തികേയ കൂട്ടുകെട്ട് നേടിയ 153 റൺസ് കൂട്ടുകെട്ട് 36 ഓവറിൽ ഇന്ത്യയുടെ 7 വിക്കറ്റ് വിജയം സാധ്യമാക്കി. അമാന്‍ 85 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കാര്‍ത്തികേയ 58 റൺസാണ് നേടിയത്.