250 റൺസ് ലീഡ്, ഇംഗ്ലണ്ട് 371ന് ഓള്‍ഔട്ട്

Sports Correspondent

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിന് 250 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. വെസ്റ്റിന്‍ഡീസിനെ 121 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 371 റൺസാണ് നേടിയത്. സാക്ക് ക്രോളി, ഒല്ലി പോപ്, ഹാരി ബ്രൂക്ക്, ജെയിമി സ്മിത്ത് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

Stokesmotie

സാക്ക് ക്രോളി 76 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജെയിമി സ്മിത്ത് 70 റൺസ് നേടി. ജോ റൂട്ട് 68 റൺസും ഒല്ലി പോപ് 57 റൺസും നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 50 റൺസ് നേടി പുറത്തായി.

വെസ്റ്റിന്‍ഡീസ് നിരയിൽ ജെയ്ഡന്‍ സീല്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഗുഡകേഷ് മോട്ടിയും ജേസൺ ഹോള്‍ഡറും രണ്ട് വീതം വിക്കറ്റ് നേടി.