ഇന്നലെ സിംബാബാവെയ്ക്കെതിരായ തൻ്റെ കന്നി ടി20 ഐ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ താൻ ശുഭ്മാൻ ഗില്ലിൻ്റെ ബാറ്റാണ് ഇന്നലെ കളിക്കാൻ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തി. ഇന്നലെ സെഞ്ച്വറിയുമായി അഭിഷേക് പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു. 47 പന്തിൽ 100 റൺസ് ആണ് താരം അടിച്ചത്.
“ഞാൻ ഇന്ന് ശുഭ്മാൻ്റെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചത് – നേരത്തെയും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. എനിക്ക് റൺസ് ആവശ്യമുള്ളപ്പോഴെല്ലാംഞാൻ അവൻ്റെ ബാറ്റ് ആവശ്യപ്പെടാറുണ്ട്” അഭിഷേക് പറഞ്ഞു.
ശുഭ്മാനും അഭിഷേകും പഞ്ചാബിലെ ആഭ്യന്തര ക്രിക്കറ്റ് ടീമിനൊപ്പം ഒരുമിച്ച് കളിച്ചു വളർന്നവരാണ്. രണ്ടു പേരും ഉറ്റ സുഹൃത്തുക്കളുമാണ്. ഇന്ത്യൻ ടീമിൽ ഇടം നേടിയപ്പോൾ താൻ ആദ്യം വിളിച്ചത് ശുഭ്മൻ ഗില്ലിനെ ആയിരുന്നു എന്ന് അഭിഷേക് ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.