മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊളോനയുടെ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിന് അടുത്ത്

Newsroom

Picsart 24 07 07 01 38 29 394
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ സ്വന്തമാക്കുന്നതിന് അടുത്താണ്. ഡച്ച് യുവതാരമായ ജോഷ്വ സിർക്‌സിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് താരവുമായി സംസാരിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 07 07 01 38 48 926

ഇപ്പോഴത്തെ യുണൈറ്റഡിന്റെ സ്ട്രൈക്കർ ആയ റാസ്മസ് ഹൊയ്ലുണ്ടിന് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്ട്രൈക്കറെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ബൊലോഗ്നയുടെ താരമാണ് സിർക്സി.

ബൊലോഗ്‌നയെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സിർക്സി. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ താരം നേടിയിരുന്നു. മുമ്പ് പാർമ, ആന്റർലെച്, ബയേൺ മ്യൂണിക്ക് എന്നി ക്ലബുകൾക്ക് ആയും സിർക്സി കളിച്ചിട്ടുണ്ട്. 40 മില്യണോളമാണ് സിർക്സിക്ക് ആയി ബൊളോഗ്ന ആവശ്യപ്പെടുന്നത്.