ജയ് ഷാക്ക് ഇന്ത്യയുടെ വിജയത്തിൽ അർഹിക്കുന്ന ക്രെഡിറ്റ് ലഭിക്കുന്നില്ല – ഗവാസ്കർ

Newsroom

Picsart 24 07 06 12 38 01 780
Download the Fanport app now!
Appstore Badge
Google Play Badge 1

ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വിമർശകരെ വിമർശിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. അവരുടെ രാഷ്ട്രീയ അജണ്ട കാരണം ആണ് ജയ് ഷായെ വിമർശിക്കുന്നത് എന്നും അവർ അദ്ദേഹത്തിന് അർഹമായ ക്രെഡിറ്റ് നൽകുന്നില്ലെന്നും ഗവാസ്കർ അവകാശപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചയിൽ ജയ് ഷായുടെ സുപ്രധാനമായ പങ്കുണ്ടെന്നും ഗവാസ്‌കർ പറയുന്നു.

ജയ് ഷാ 24 07 06 12 38 25 446

“ഇന്ത്യൻ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഭരണം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഗുണനിലവാരം ഉയർന്ന് കൊണ്ടിരിക്കുകയാണ് എന്ന് ഞാൻ കരുതുന്നു,” ഗവാസ്‌കർ പറഞ്ഞു.

“നിലവിലെ ബി സി സി ഐ നേതൃത്വം ചെയ്ത കാര്യങ്ങൾ എല്ലാം വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. പലരും ജയ് ഷായെ വിമർശിക്കുന്നു, അദ്ദേഹത്തിൻ്റെ സംഭാവനകളേക്കാൾ പിതാവിൻ്റെ രാഷ്ട്രീയ നിലപാടിൽ ആണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.” ഗവാസ്കർ തുടർന്നു.

“ജയ് ഷാ നേടിയ കാര്യങ്ങൾ നോക്കുക – വനിതാ പ്രീമിയർ ലീഗ് കൊണ്ടുവരിക, വനിതാ ടീമിന് പുരുഷന്മാർക്ക് തുല്യമായ വേതനം ഉറപ്പാക്കുക, ഐപിഎൽ കളിക്കാർക്കുള്ള ഫീസ് വർദ്ധിപ്പിക്കുക, പ്രോത്സാഹനങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്നിങ്ങനെ – ഇതെലലം പ്രശംസനീയമാണ്. നിർഭാഗ്യവശാൽ, രാഷ്ട്രീയ അജണ്ട കാരണം ചിലർ അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാൻ വിസമ്മതിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.