സിംബാബ്‌വെക്ക് എതിരായ ആദ്യ 2 മത്സരങ്ങളിൽ സഞ്ജു ഇല്ല, ലോകകപ്പ് കളിച്ചവർക്ക് പകരക്കാരെ പ്രഖ്യാപിച്ചു

Newsroom

Picsart 24 07 01 12 27 12 045

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഉണ്ടാകില്ല. ടീമിൽ മൂന്ന് മാറ്റങ്ങൾ ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവർക്ക് പകരക്കാരായി സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ എന്നിവരെ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 ഐകളിൽ ബി സി സി ഐ ഉൾപ്പെടുത്തി.

സഞ്ജു 24 07 02 14 42 22 012

2024ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനൊപ്പം ബാർബഡോസിൽ ആണ് സാംസൺ, ദുബെ, ജയ്‌സ്വാൾ എന്നിവർ ഉള്ളത്. നിലവിൽ ചുഴലിക്കാറ്റ് കാരണം ഇവർ ബാർബഡോസിൽ കുടുങ്ങിക്കിടക്കുകയാണ്. ബെറിൽ ചുഴലിക്കാറ്റ് കാരണം കളിക്കാർക്ക് സിംബാബ്‌വെയിലേക്ക് ഇതുവരെ പോകാനായിട്ടില്ല. ഇതിൻ്റെ ഫലമായി ആദ്യ രണ്ട് ടി20 ഐകളിൽ മാറ്റങ്ങൾ വരുത്തുകയാണ് എന്ന് ബി സി സി ഐ അറിച്ചു. അവസാന 3 മത്സരങ്ങൾക്ക് ഇവർ ടീമിനൊപ്പം ചേരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.