ഇന്ന് ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റ് പുറത്തായി എങ്കിലും ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലർ. ഇന്ത്യ മികച്ച ക്രിക്കറ്റ് ആണ് കളിച്ചത് എന്നും എല്ലാം മേഖലയിലും തങ്ങളെ ബഹുദൂരം പിന്നിലാക്കി എന്നും ബട്ലർ മത്സര ശേഷം പറഞ്ഞു.

“ഇന്ത്യ തീർച്ചയായും ഞങ്ങളെ എല്ലാത്തിലും മറികടന്നു. ഞങ്ങൾ ഇന്ത്യയെ 20-25 റൺസ് അധികം നേടാൻ അനുവദിച്ചു. ഇതൊരു വെല്ലുവിളി നിറഞ്ഞ പിച്ചായിരുന്നു, ഇന്ത്യ നന്നായി കളിച്ചു. അവർ ഈ വിജയത്തിന് പൂർണ്ണമായും അർഹരായിരുന്നു.” ബട്ലർ പറഞ്ഞു.
2022ലെ സെമിയെക്കാൾ വളരെ വ്യത്യസ്തമായ മത്സര സാഹചര്യമായിരുന്നു ഇത്. ഈ വിജയത്തിൽ ഇന്ത്യക്ക് ക്രെഡിറ്റ് നൽകുന്നു. അവർ വളരെ നല്ല ക്രിക്കറ്റാണ് കളിച്ചത്. ഇന്ത്യക്ക് ശരാശരിക്ക് മുകളിൽ സ്‌കോർ ഉണ്ടായിരുന്നു. അവർക്ക് മികച്ച സ്പിന്നർമാരുമുണ്ട്. ബട്ലർ പറയുന്നു.
ടീമിലെ എല്ലാവരുടെയും പ്രയത്നത്തിൽ ഞങ്ങൾ ശരിക്കും അഭിമാനിക്കുന്നു. ഞങ്ങൾ ഒരുമിച്ചു പൊരുതി. ബട്ലർ തന്റെ ടീമിനെ കുറിച്ചായി പറഞ്ഞു.














