കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ലയണൽ മെസ്സി

Newsroom

ലയണൽ മെസ്സി കോപ്പ അമേരിക്കയിലെ എക്കാലത്തെയും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡ് തകർത്തു. മെസ്സി ഇപ്പോൾ ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക മത്സരങ്ങൾ കളിച്ച താരമാണ്. ഇന്ന് അർജൻ്റീനയ്‌ക്കായി കോപ്പ അമേരിക്കയിൽ കാനഡക്ക് എതിരെ മെസ്സി ഇറങ്ങിയിരുന്നു. ഈ മത്സരം മെസ്സിയുടെ 35ആം കോപ മത്സരം ആയിരുന്നു.

മെസ്സി 24 06 21 17 19 22 012

ഇതിന് മുമ്പ് ചിലിയുടെ സെർജിയോ ലിവിംഗ്സ്റ്റണുമായി 34 മത്സരങ്ങൾ എന്ന റെക്കോർഡിൽ മെസ്സി ഒപ്പം നിൽക്കുക ആയിരുന്നു. 2007-ൽ തൻ്റെ ആദ്യ കോപ അമേരിക്കൻ മത്സരം കളിച്ച അർജൻ്റീനിയൻ ഇപ്പോൾ ഇതുവരെ ഏഴ് കോപ്പ അമേരിക്കയിൽ കളിച്ചു. ഇന്ന് കാനഡക്ക് എതിരെ 2 ഗോളിന് അർജന്റീന ജയിച്ചപ്പോൾ മെസ്സി ഒരു അസിസ്റ്റുമായി തിളങ്ങിയിരുന്നു.