ജർമ്മനി യൂറോകപ്പ് ക്വാർട്ടറിലേക്ക് അടുത്തു. തുടർച്ചയായ രണ്ടാം മത്സരവും അവർ ഇന്ന് വിജയിച്ചു. ഇന്ന് ഹംഗറിയെ നേരിട്ട ജർമ്മനി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ജർമ്മനി സ്കോട്ട്ലറ്റിനെയും പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് സ്കോർബോർഡ് കാണിക്കുന്നതുപോലെ അത്ര ഏകപക്ഷീയമായിരുന്നില്ല മത്സരം. ജർമ്മനിക്ക് വലിയ വെല്ലുവിളികൾ തന്നെ ഉയർത്തി എങ്കിലും നിർഭാഗ്യവും മോശം ഫിനിഷിംഗും മാത്രമാണ് അവരെ പരാജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചിരുന്നുൻ പക്ഷേ ഒന്നുപോലും ഗോളായി മാറിയില്ല.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ യുവതാരം ജമാൽ മുസിയാലയിയിലൂടെയാണ് ജർമ്മനി ലീഡ് എടുത്തത്. അവരുടെ മധ്യനിരതാരം ഗുണ്ടോഗനാണ് ആ ഗോൾ ഒരുക്കിയത്. ആദ്യപകുതിയുടെ അവസാനം റോളൻസ് സൊള്ളായിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും നേരിയ വ്യത്യാസത്തിന് അത് ഓഫ് ആയി മാറി. തുടർന്ന് മത്സരം രണ്ടാം പകുതിയിലേക്ക് കടന്നു. രണ്ടാം പകുതിയിൽ ഗുണ്ടകനിലൂടെ രണ്ടാം ഗോൾ നേടിക്കൊണ്ട് ജർമ്മനി വിജയം ഉറപ്പിച്ചു.
രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജർമ്മനി ആറു പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജർമ്മനി സ്വിറ്റ്സർലാന്റിനെയും ഹംഗറി സ്കോട്ലന്റിനെയും നേരിടും.