തങ്ങളുടെ മുൻ താരം നൂറി സാഹിനെ പരിശീലകൻ ആയി എത്തിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമം. നേരത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചെങ്കിലും പരിശീലകൻ എഡിൻ ടെർസിച് ക്ലബ് വിടും എന്നു ഡോർട്ട്മുണ്ട് അറിയിച്ചിരുന്നു. നിലവിൽ സഹ പരിശീലകൻ ആയി ഡോർട്ട്മുണ്ട് പരിശീലക ടീമിലും സാഹിൻ അംഗമാണ്. 35 കാരനായ മുൻ തുർക്കി താരത്തെ പരിശീലകൻ ആയി ഡോർട്ട്മുണ്ട് എത്തിക്കുന്നത് വലിയ പ്രതീക്ഷയോടെ തന്നെയാണ്. ബുണ്ടസ് ലീഗയിൽ അടുത്ത സീസൺ യുവ പരിശീലകർ തമ്മിലുള്ള ഏറ്റുമുട്ടൽ ആവും കാണാൻ ആവുക.
ഡോർട്ട്മുണ്ടിൽ കരിയർ തുടങ്ങിയ സാഹിൻ 2005 മുതൽ 2011 വരെ ഡോർട്ട്മുണ്ടിനു ആയി കളിച്ച സാഹിൻ പിന്നീട് റയൽ മാഡ്രിഡിൽ ചേർന്നെങ്കിലും ലോണിൽ ലിവർപൂളിലും പിന്നീട് ഡോർട്ട്മുണ്ടിലും കളിച്ചു. തുടർന്ന് 2014 ൽ സാഹിൻ വീണ്ടും ഡോർട്ട്മുണ്ടിൽ തിരിച്ചെത്തിയിരുന്നു. ഡോർട്ട്മുണ്ടിന്റെ ജർമ്മൻ ബുണ്ടസ് ലീഗ നേട്ടത്തിലും ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനത്തിലും സാഹിൻ പ്രധാന പങ്ക് വഹിച്ചിരുന്നു. തുർക്കിക്ക് ആയി 52 മത്സരങ്ങൾ സാഹിൻ കളിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ബയേർ ലെവർകുസൻ സാബി അലോൺസോക്കും ബയേൺ മ്യൂണിക് വിൻസെന്റ് കൊമ്പനിക്ക് കീഴിൽ എത്തുമ്പോൾ അതിനെ സാഹിന്റെ മികവിൽ മറികടക്കാൻ ആവും ഡോർട്ട്മുണ്ട് ശ്രമം.