ഇന്ത്യക്ക് എതിരായ മത്സരത്തിൽ പാകിസ്ഥാൻ തോൽക്കാൻ കാരണം മോശം ബാറ്റിംഗ് ആണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തൻ്റെ ടീം നന്നായി ബൗൾ ചെയ്തെങ്കിലും ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിലാണ് മത്സരം തോറ്റതെന്നു ബാബർ പറഞ്ഞു. പവർപ്ലേയിൽ നന്നായി ബാറ്റ് ചെയ്യാത്തത് 10 പന്തിൽ 13 റൺസ് നേടിയ ബാബറും തിളങ്ങിയിരുന്നില്ല.
“ഞങ്ങൾ നന്നായി ബൗൾ ചെയ്തു. ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്‌ടപ്പെടുകയും ഡോട്ട് ബോളുകൾ അധികമാവുകയും ചെയ്തു. വാലറ്റക്കാരിൽ നിന്ന് അല്ല പ്രതീക്ഷിക്കേണ്ടത്. മുൻ നിര ആയിരുന്നു കളി ജയിപ്പിക്കേണ്ടത്.” ബാബർ പറഞ്ഞു.
“ആദ്യത്തെ ആറ് ഓവറുകൾ മുതലെടുക്കാൻ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ ഒരു വിക്കറ്റ് വീണു. കാര്യമായി റൺ നേടാൻ ആയില്ല. വീണ്ടും ഞങ്ങൾ ആദ്യ ആറ് ഓവറിൽ പ്രതീക്ഷിച്ച സ്ഥലത്ത് എത്തിയില്ല.” അദ്ദേഹം പറഞ്ഞു.
“പിച്ച് നല്ലതായിരുന്നു. ഇനി അവസാന രണ്ട് മത്സരങ്ങളും ജയിക്കണം. ഞങ്ങളുടെ തെറ്റുകൾ ഇരുന്ന് ചർച്ച ചെയ്യും, അവസാന രണ്ട് മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്,” ബാബർ അസം മത്സരത്തിന് ശേഷം പറഞ്ഞു.