ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് പരുക്ക് മാറി തിരികെയെത്തി. താരം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ജെയിംസ് പരിക്ക് കാരണം പുറത്തായിരുന്നു. കാലിനേറ്റ പരിക്ക് മാറാൻ ഡിസംബറിൽ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ റീസ് ജെയിംസിന് പരിക്ക് കാരണം കളിക്കാൻ ആയിരുന്നുള്ളൂ. കഴിഞ്ഞ സീസണിലലും പരിക്ക് റീസ് ജെയിംസിന് പ്രശ്നമായിരുന്നു. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ മാത്രമായിരുന്നു താരം കളിച്ചത്. 2021-22 സീസണിന്റെ തുടക്കം മുതൽ അവസാന 106 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 41 എണ്ണം മാത്രമാണ് താരം കളിച്ചത്. യൂറോ കപ്പിന് മുമ്പ് മാച്ച് ഫിറ്റ്നസിൽ എത്തുക ആകും ജെയിംസിന്റെ ലക്ഷ്യം.