T20 ലോകകപ്പ് 2024 മുന്നിൽ നിൽക്കെ ദിനേഷ് കാർത്തിക് ലോകകപ്പ് ടീമിൽ എത്തുമോ എന്നുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്. കാർത്തിക് ഇനി ഒരിക്കലും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തില്ല എന്നാണ് ഏവരും കരുതിയത്. എന്നാൽ കാർത്തികിന്റെ ഈ ഐ പി എല്ലിലെ പ്രകടനങ്ങൾ വീണ്ടും അദ്ദേഹത്തെ ചിത്രത്തിലേക്ക് കൊണ്ടുവരികയാണ്.
38 കാരനായ വിക്കറ്റ് കീപ്പർ കഴിഞ്ഞ മത്സരത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 23 പന്തിൽ 53 റൺസ് അടിച്ചപ്പോൾ തന്നെ ചർച്ചകൾ ഉയർന്നിരുന്നു. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺ റൈസേഴ്സും ആർ വെറും 35 പന്തിൽ നിന്ന് 83 റൺസ് ആണ് കാർത്തിക് അടിച്ചത്. ഏഴ് സിക്സും 5 ഫോറും താരം അടിച്ചു.
ഏഴു സിക്സിൽ ഒന്ന് 108 മീറ്റർ സഞ്ചരിച്ചു. ഈ ഐ പി എല്ലിലെ ഏറ്റവും നീളം കൂടിയ സിക്സ് ആയിരുന്നു ഇത്. കാർത്തിക് ഇന്ന് സ്വിച്ച് ഹിറ്റുജളും റിവേഴ്സ് സ്കൂപ്പും എല്ലാം അനായാസമായാണ് കളിച്ചത്. ഈ രണ്ട് ഇന്നിങ്സുകൾ അല്ലാതെ ആർ സി ബി വിജയിച്ച ഒരേ ഒരു മത്സരത്തിൽ പഞ്ചാബിന് എതിരെ 10 പന്തിൽ 28 അടിച്ച് കളി വിജയിപ്പിച്ചതും കാർത്തിക് ആയിരുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ 26 പന്തിൽ 38 റൺസ്, കെ കെ ആറിന് എതിരെ 8 പന്തിൽ 20 റൺസ് എന്നീ മികച്ച ഇന്നിംഗ്സുകളും കാർത്തിക് ഈ സീസണിൽ കളിച്ചു.