തന്റെ കരിയറിൽ ഇതുവരെ നാലാം നമ്പറിന് മേൽ ബാറ്റ് ചെയ്യാത്ത ഒരു താരമാണ് തനുഷ് കോട്ടിയന്‍. ടി20യിൽ അദ്ദേഹം എട്ടാം നമ്പറിന് മേൽ ബാറ്റ് ചെയ്തിട്ടില്ല. എന്നിട്ടും താരത്തെ ഓപ്പണിംഗിൽ പരീക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി സഞ്ജു സാംസൺ. താരം ഒരു ഓള്‍റൗണ്ടര്‍ ആണെന്നും മികച്ചൊരു രഞ്ജി സീസണിന് ശേഷമാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസ് നിരയിലെത്തിയതെന്നും എന്നാൽ രാജസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡര്‍ വളരെ സെറ്റായ ഒന്നാണെന്നും ജോസ് അടുത്ത മത്സരത്തിൽ തിരികെ എത്തുമെന്നിരിക്കേ ഒരു മത്സരത്തിലേക്ക് മറ്റു താരങ്ങളുടെ ബാറ്റിംഗ് സ്ഥാനം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിനാലാണ് കോട്ടിയനോട് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെട്ടതെന്നും സഞ്ജു വ്യക്തമാക്കി.
മത്സരത്തിൽ യശസ്വി ജൈസ്വാള്‍ – തനുഷ് കോട്ടിയന്‍ കൂട്ടുകെട്ട് 8.2 ഓവറിൽ 56 റൺസാണ് നേടിയത്. ഇതിൽ കോട്ടിയന്‍ 31 പന്തിൽ നിന്ന് 24 റൺസ് നേടി പുറത്തായി. 148 റൺസെന്ന ചെറിയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് ഒരു പന്ത് അവശേഷിക്കെ മാത്രമാണ് വിജയം കൈവരിച്ചത്.