ലിവർപൂളിന് ആൻഫീൽഡിൽ ഞെട്ടിക്കുന്ന തോൽവി

Newsroom

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന് ഞെട്ടിക്കുന്ന പരാജയം. ഇന്ന് ആൻഫീൽഡിൽ വെച്ച് അറ്റലാന്റയെ നേരിട്ട ലിവർപൂൾ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ ഫലം. സ്ക്മാക്കയുടെ ഇരട്ട ഗോളുകൾ ആണ് അറ്റലാന്റയ്ക്ക് കരുത്തായത്.

.Picsart 24 04 12 02 28 03 772

ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ ആയിരുന്നു സ്കമക്കയുടെ ആദ്യ ഗോൾ. ഗോൾ കീപ്പർ കെല്ലെഹെർക്ക് പിടിക്കാൻ ആകുന്ന ഷോട്ട് ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ലിവർപൂൾ വലിയ മാറ്റങ്ങൾ വരുത്തി. സലാ അടക്കം കളത്തിൽ ഇറങ്ങി. പക്ഷെ കളി അറ്റലാന്റയ്ക്ക് അനുകൂലമായി തന്നെ തുടർന്നു.

60ആം മിനുട്ടിൽ സ്കമാക്കയുടെ രണ്ടാം ഗോൾ. സ്കോർ 2-0. 83ആം മിനുട്ടിൽ പസാലിച് കൂടെ ഗോൾ നേടിയതോടെ അറ്റലാന്റ വിജയം പൂർത്തിയാക്കി. ഇനി രണ്ടാം പാദത്തിൽ വലിയ അത്ഭുതം നടത്തിയാലെ ലിവർപൂളിന് സെമി കാണാൻ ആകൂ.