പാരീസിൽ ചെന്ന് പി എസ് ജിയെ തോൽപ്പിച്ച് ബാഴ്സലോണ

Newsroom

Picsart 24 04 11 02 19 09 816
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസിൽ നിന്ന് വിജയവുമായി ബാഴ്സലോണ മടങ്ങി. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ പി എസ് ജിയെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയി. ലീഡ് നില മാറിമറഞ്ഞ ത്രില്ലറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ബാഴ്സലോണയുടെ വിജയം.

ബാഴ്സലോണ 24 04 11 02 19 21 214

ബാഴ്സലോണക്ക് പാരീസിൽ ഇന്ന് ആദ്യം ലീഡ് എടുക്കാൻ ആയി. 37ആം മിനുട്ടിൽ റാഫീഞ്ഞയിലൂടെ ആയിരുന്നു ബാഴ്സലോണ ലീഡ് എടുത്തത്. വലതു വിങ്ങിൽ നിന്ന് ലമിനെ യമാൽ നൽകിയ ഒരു ക്രോസ് കയ്യിൽ ഒതുക്കാൻ ഡൊണ്ണരുമ്മയ്ക്ക് ആയില്ല. അവസരം മുതലെടുത്ത് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് എത്തിക്കാൻ റഫീഞ്ഞക്ക് ആയി. താരത്തിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.

ആദ്യ പകുതിയി 1-0ന്റെ ലീഡിൽ ബാഴ്സലോണ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. 48ആം മിനുട്ടിൽ മുൻ ബാഴ്സലോണ താരമായ ഡെംബലെ പി എസ് ജിക്ക് ആയി സമനില നേടി. 51ആം മിനുട്ടിൽ വറ്റിനയിലൂടെ പി എസ് ജി മുന്നിലും എത്തി. മനോഹരമായ ഒരു ടീം നീക്കത്തിലൂടെ ആയിരുന്നു ഈ ഗോൾ. സ്കൊർ 2-1.

പിറകിൽ ആയതോടെ സാവി പെഡ്രിയെ കളത്തിൽ എത്തിച്ചു. 62ആം മിനുട്ടിൽ പെഡ്രിയുടെ ഒരു ക്ലാസ് ലോംഗ് പാസ്. ആ പാസിനേക്കാൾ സുന്ദരമായ ഫിനിഷിലൂടെ റഫീഞ്ഞ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-2.

വിജയത്തോടെ പാരീസിൽ നിന്ന് മടങ്ങാൻ ആഗ്രഹിച്ച സാവി ക്രിസ്റ്റ്യൻസണെ സബ്ബായി എത്തിച്ചു. അധികം വൈകാതെ ഒരു കോർണറിൽ നിന്ന് ഹെഡറിലൂടെ ക്രിസ്റ്റ്യൻസൺ ബാഴ്സലോണയെ മുന്നിൽ എത്തിച്ചു. സ്കോർ 3-2.

എംബപ്പെയ്ക്ക് ഇന്ന് പി എസ് ജിയെ കാര്യമായി സഹായിക്കാൻ ആയില്ല. രണ്ടാം പാദത്തിൽ ഇനി ക്യാമ്പ്നുവിൽ ചെന്ന് ബാഴ്സലോണയെ പരാജയപ്പെടുത്തിയാലെ പി എസ് ജിക്ക് സെമി ഫൈനൽ സാധ്യതകൾ ഉള്ളൂ