ശ്രീലങ്കൻ ടി20 ഐ ക്യാപ്റ്റൻ വനിന്ദു ഹസരംഗ ee ഐ പി എൽ സീസൺ കളിക്കില്ല. താരത്തിന് ഇനിയും പരിക്ക് മാറി എത്താൻ ആഴ്ചകൾ വേണ്ടി വരും. ഇതോടെ ഈ സീസൺ ഐ പി എല്ലിൽ താരം കളിക്കില്ല എന്ന് ഉറപ്പായി. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) താരത്തിന് ഇടത് കാലിനേറ്റ പരിക്കാണ് പ്രശ്നമായത്.

ഐപിഎൽ മിനി ലേലത്തിൽ എസ്ആർഎച്ച് 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ 2022 സീസണിൽ 26 വിക്കറ്റുകൾ നേടാൻ ഹസരംഗയ്ക്ക് ആയിരുന്നു. ഹസരംഗയ്ക്ക് പകരം ഒരു താരത്തെ സൺ റൈസേഴ്സ് ഉടൻ സൈൻ ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടി20 ലോകകപ്പിലേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും ഹസരംഗയുടെ ലക്ഷ്യം.














