ഏകപക്ഷീയം ചെന്നൈ, ഗുജറാത്തിനെതിരെ 63 റൺസ് വിജയം

Sports Correspondent

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള 63 റൺസ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ടീം ശിവം ഡുബേ(51), രച്ചിന്‍ രവീന്ദ്ര(46) എന്നിവരുടെ ബാറ്റിംഗ് മികവിന്റെ ബലത്തിൽ ചെന്നൈ 206/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസേ നേടാനായുള്ളു.

ചെന്നൈ

ചേസിംഗിന്റെ ഒരു ഘട്ടത്തിലും ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ ഗുജറാത്തിന് സാധിച്ചിരുന്നില്ല. കൃത്യമായ ഇടവേളകിൽ വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. 37 റൺസ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറര്‍.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാര്‍, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.