അവസാന മിനുട്ടുകളിൽ ഗോകുലം കേരളയുടെ വൻ തിരിച്ചുവരവ്

Newsroom

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം കേരളക്ക് തകർപ്പൻ വിജയം. ഇന്ന് ഡെൽഹി എഫ് സിക്ക് എതിരെ നടന്ന എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോകുലം കേരളയുടെ വിജയം. 86 മിനുട്ട് വരെ ഒരു ഗോളിന് പിറകിലായിരുന്ന ഗോകുലം കേരള 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്.

ഗോകുലം കേരള 24 02 19 17 23 04 334

ശക്തമായ കാറ്റു കാരണം അത്ര എളുപ്പമല്ലാത്ത സാഹചര്യത്തിലായിരുന്നു മത്സരം നടന്നത്‌. 45ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഡെൽഹി ലീഡ് എടുത്തു. 86ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഗോകുലത്തിന് സമനില നൽകി‌. അവസാനം ലാലിയൻസംഗ റെന്ത്ലെയിലൂടെ ഗോകുലം കേരള വിജയവും നേടി.

ഇതോടെ ഒന്നാമതുള്ള മൊഹമ്മദൻസുമായുള്ള പോയിന്റ് ഗ്യാപ്പ് ഗോകുലം 5 പോയിന്റായി കുറച്ചു. ഗോകുലം കേരള 29 പോയിന്റുമായി രണ്ടാം സ്ഥാനത്തും മൊഹമ്മദൻസ് 34 പോയിന്റുമായി ഒന്നാം സ്ഥാനത്തും നിൽക്കുന്നു‌