സഞ്ജു ഇല്ല, രഞ്ജിയിൽ ആന്ധ്രക്ക് കേരളത്തിന് എതിരെ 2 വിക്കറ്റ് നഷ്ടമായി

Newsroom

Picsart 24 01 15 14 19 40 961

രഞ്ജി ട്രോഫിയിൽ ഇന്ന് ആന്ധ്രാപ്രദേശിനെ നേരിടുകയാണ് കേരളം. സഞ്ജു സാംസൺ ടീമിനൊപ്പം ഇല്ല. പകരം സച്ചിൻ ബേബിയാണ് ഇന്ന് കേരളത്തെ നയിക്കുന്നത്. ഇന്ന് ആദ്യം ബാറ്റു ചെയ്യുന്ന ആന്ധ്രാപ്രദേശ് ലഞ്ചിന് പിരിയുമ്പോൾ 97/2 എന്ന നിലയിലാണ്‌. 103 പന്തിൽ നിന്ന് 53 റൺസുമായി മഹീപ് കുമാറും 16 റൺസുമായി വിഹാരിയുമാണ് ക്രീസിൽ ഉള്ളത്‌.

കേരള 24 02 10 17 47 27 877

റൺസ് ഒന്നും എടുക്കാതെ രേവന്ദ് റെഡ്ഡിയുടെയും 28 റൺസ് എടുത്ത അശ്വിൻ ഹെബ്ബാറിന്റെയും വിക്കറ്റാണ് ആന്ധ്രാപ്രദേശിന് ഇതിനകം നഷ്ടമായത്. കേരളത്തിനായി അഖിൽ സ്കറിയയും ബേസിൽ തമ്പിയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. അഖിൽ സ്കറിയയുടെ രഞ്ജി അരങ്ങേറ്റമാണ് ഇത്.