ഹൂലിയൻ ആൽവാരസിന് ഇരട്ട ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ പത്താം വിജയം

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയപരമ്പര തുടരുന്നു. അവർ ഇന്നലെ ബേർൺലിക്ക് എതിരെയും മികച്ച വിജയം നേടി. ഇതിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഇത് അവരുടെ തുടർച്ചയായ പത്താം വിജയമാണ് ഇരട്ട ഗോളുകളുമായി അർജൻറീന യുവതാരം ഹൂലിയൻ ആൽവാരസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഹീറോ ആയത്
മാഞ്ചസ്റ്റർ സിറ്റി 24 02 01 08 04 37 117

മത്സരം ആരംഭിച്ച ആദ്യ 22 മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ സിറ്റി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. പതിനാറാം മിനിട്ടലാണ് ആദ്യ ഗോൾ വന്നത്. ന്യൂനസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ആൽവരസിന്റെ ആദ്യ ഗോൾ. 22ആം മിനിറ്റിൽ ഡിബ്രോയിൻ നൽകിയ അസിസ്റ്റിൽ നിന്ന് അല്‍വരസ് രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിയിലൂടെ സിറ്റി അവർക്ക് മൂന്നാം ഗോളും നേടാനായി. ആ ഗോൾ ഒരുക്കിയത് ഫോഡനായിരുന്നു.

90ആം മിനിറ്റിൽ അൽ ദാക്കിലൂടെ ബേർൺലി ഒരു ഹോൾ മടക്കിയെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അതൊരു ആശ്വാസ ഗോളായി മാത്രം മാറി. കളിയുടെ രണ്ടാം പകുതിയിൽ എർലിംഗ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിക്കായി കളത്തിലിറങ്ങിയിരുന്നു. രണ്ടു മാസത്തെ ഇടവേളക്കു ശേഷമാണ് ഹാളണ്ട് കളത്തിൽ ഇറങ്ങുന്നത്.

ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ഒന്നാമതുള്ള ലിവർപൂളിനേക്കാൾ അഞ്ചു പോയിൻറ് പിറകിലാണ് സിറ്റി. എങ്കിലും മാഞ്ചസ്റ്റർ സിറ്റി ഒരു മത്സരം കുറവ് മാത്രമാണ് കളിച്ചത്.