മഗ്വയർ, ലൂക് ഷോ, എറിക്സൺ എന്നിവർ സ്പർസിനെതിരെ കളിക്കും

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിനെ നേരിടാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസവാർത്ത. സ്പർസിന് എതിരായ മത്സരത്തിന് മുന്നോടിയായി ഹാരി മഗ്വയറും ലൂക്ക് ഷോയും എറിക്സണും ഫിറ്റ്നസ് വീണ്ടെടുത്തതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു. ലൂക് ഷോയും ഹാരി മഗ്വയറും പരിക്ക് കാരണം അവസാന ആഴ്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നില്ല. അവസാന മത്സരങ്ങളിൽ എറിക്സണും പുറത്തായിരുന്നു.

മഗ്വയർ 24 01 09 20 58 56 465

സെൻട്രൽ ബാക്ക് ആയ ഹാരി മഗ്വയറും ലൂക് ഷോയും തിരികെയെത്തുന്നത് യുണൈറ്റഡിന് വലിയ ഊർജ്ജം നൽകും. മഗ്വയർ യുണൈറ്റഡിനായി ഈ സീസണിൽ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്‌. എന്നാൽ മേസൺ മൗണ്ട് ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നും സമയമെടുക്കും എന്നും ടെൻ ഹാഗ് സ്പർസിന് എതിരായ മത്സരത്തിനു മുന്നോടിയായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.