അവസാനം മിന്നി റിച്ച ഘോഷും ഇന്ത്യയും , ഓസ്ട്രേലിയക്ക് എതിരെ പൊരുതാവുന്ന സ്കോർ

Newsroom

Picsart 24 01 09 20 21 27 058
Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നാം ടി20യിൽ ഓസ്ട്രേലിയക്ക് മുന്നിൽ 148 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 147/6 റൺസാണ് എടുത്തത്. മികച്ച തുടക്കം ഓപ്പണർമാർ നൽകിയിട്ടും പിറകെ വന്നവർക്ക് തിളങ്ങാൻ ആകാത്തത് ഇന്ത്യക്ക് ഇന്ന് തിരിച്ചടിയായി. ഓപ്പണർ ഷഫാലി വർമ്മ 17 പന്തിൽ 26 റൺസും സ്മൃതി 28 പന്തിൽ 29 റൺസും എടുത്തിരുന്നു.

ഇന്ത്യ 24 01 09 20 21 39 170

എന്നാൽ 2 റൺസ് എടുത്ത ജമീമയും 3 റൺസ് എടുത്ത ഹർമൻപ്രീത് കോറും നിരാശപ്പെടുത്തി. അവസാനം 34 റൺസ് എടുത്ത റിച്ച ഘോഷ് ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയത്‌. റിച്ച 28 പന്തിൽ നിന്ന് 34 റൺസ് ആണ് എടുത്തത്. 3 സിക്സുകൾ റിച്ച അടിച്ചു.

ഓസ്ട്രേലിയക്കായി സത്ർലാണ്ടും ജോർജിയയും രണ്ട് വിക്കറ്റ് വീതം നേടി. മേഗൻ ഷട്ട് ഒരു വിക്കറ്റും നേടി.