രോഹിത് ശർമ്മ T20i-യിൽ നിന്ന് വിരമിക്കും എന്ന് റിപ്പോർട്ട്

Newsroom

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചേക്കും എന്ന് റിപ്പോർട്ടുകൾ. ഇനി ഇന്ത്യക്കായി ടി20 കളിക്കണ്ട എന്നും യുവതാരങ്ങൾക്ക് ആയി ടി20യിൽ നിന്ന് മാറി നിൽക്കാം എന്നും രോഹിത് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്.

രോഹിത് 23 11 12 23 26 34 980

ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്റെ ടി20യിലെ ഭാവിയെക്കുറിച്ച് ബിസിസിഐയുമായി സംസാരിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2022 നവംബറിൽ ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം രോഹിത് ഇന്ത്യക്ക് ആയി ടി20 കളിച്ചിട്ടില്ല.

36 കാരനായ ഇന്ത്യൻ നായകൻ 148 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏകദേശം 3853 റൺസ് താരം ടി20യിൽ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്.