2030 ഫുട്ബോൾ ലോകകപ്പ് ആര് ആതിഥ്യം വഹിക്കും എന്ന കാര്യത്തിൽ തീരുമാനം ആയി. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ ആകും 2030 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. കൂടാതെ ലോകകപ്പിന്റെ 100 വർഷം എന്ന ആഘോഷത്തിന്റെ ഭാഗമായി ലാറ്റിനമേരിക്കയിലും മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ ആകും ലാറ്റിനമേരിക്കയിൽ നടക്കുക. ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ ആകും ഈ മത്സരം.
ചരിത്രത്തിൽ ആദ്യമായാകും മൂന്ന് ഭൂഖണ്ഡങ്ങളിൽ ഒരു ലോകകപ്പ് നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പായിരിക്കും ഇത്. പോർച്ചുഗലും മൊറോക്കോയും ഇതാദ്യമായാകും ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. 2026ൽ നടക്കുന്ന ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ ആണ് ആതിഥ്യം വഹിക്കുന്നത്.