ഏഷ്യാ കപ്പിൽ ഇന്ന് സെമി ഫൈനലിന് സമാനമായ പോരാട്ടമാണ്. ശ്രീലങ്കയും പാകിസ്താനും നേർക്കുനേർ വരുന്നു. ഇന്ന് വിജയിക്കുന്നവർക്ക് ഫൈനലിൽ ഇന്ത്യയെ നേരിടാം. എന്ന് ശ്രീലങ്കയിൽ നടക്കുന്ന ഇന്നത്തെ പോരാട്ടത്തിനും മഴയുടെ ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ കളി നടക്കാതിരിക്കാനുള്ള സാധ്യതയും ഉണ്ട്. ഈ മത്സരത്തിന് റിസേർവ് ഡേ ഇല്ല. അഥവാ മഴ പെയ്തു മത്സരം നടക്കാതെ ആയാൽ ഇരു ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിക്കും.
അങ്ങനെ വന്നാൽ ശ്രീലങ്കയാകും ഫൈനലിലേക്ക് മുന്നേറുക. ഇപ്പോൾ പാകിസ്താനും ശ്രീലങ്കയ്ക്കും 2 പോയിന്റ് വീതമാണ് ഉള്ളത്. എന്നാൽ മികച്ച നെറ്റ് റൺറേറ്റ് ശ്രീലങ്കയ്ക്ക് ആണ്. ശ്രീലങ്കയുടെ റൺസ് റേറ്റ് -0.200 ആണ്. പാകിസ്താന്റെ ആകട്ടെ -1.89ഉമാണ്. ഇന്ത്യയോട് ഏറ്റ വലിയ പരാജയം ആണ് പാകിസ്താന്റെ റൺറേറ്റിനെ ബാധിച്ചത്. ചുരുക്കി പറഞ്ഞാൽ മഴ പെയ്താൽ ഇന്ത്യ പാകിസ്താൻ സ്വഒന ഫൈനൽ നടക്കില്ല. പാകിസ്താനും ഇന്ത്യയും ചരിത്രത്തിൽ ഇതുവരെ ഏഷ്യാ കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല.