ഏഷ്യാ കപ്പിലെ സൂപ്പർ-4 ടൈയിൽ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു എന്ന് ഗംഭീർ. ഇന്ത്യയിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായുൻ മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഗൗതം ഗംഭീർ പറഞ്ഞു.
“ഇത് ഒരു മാതൃകയായി മാറുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ ചെന്നൈയിൽ നടന്ന ആ മത്സരത്തിൽ പന്ത് അൽപ്പം സ്പിന്ന് ചെയ്തപ്പീൾ ഇന്ത്യ സ്പിന്നർമാരായ ആദം സാമ്പയെയും ആഷ്ടൺ അഗറിനെയും പോലെയുള്ളവർക്ക് മുന്നിൽ പതറിയിരുന്നു. 260-ഓളം റൺസ് പിന്തുടരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.” ഗംഭീർ പറഞ്ഞു.
“പന്ത് സ്പിൻ ചെയ്യുമ്പോൾ ഞങ്ങൾ പതറുന്നു, ഇന്ത്യ ഗെയിം അവസാനത്തേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന് പോലും ഞങ്ങൾക്ക് അറിയില്ല, ”ഗംഭീർ പറഞ്ഞു.
“ഇത് 350 റൺസിന്റെ വിക്കറ്റ് ആയിരുന്നില്ല, എങ്കിലും 270 റൺസ് എടുക്കാമായിരുന്നു. വിരാട് കോഹ്ലിയുടെയും കെഎൽ രാഹുലിന്റെയും പുറത്താവൽ സോഫ്റ്റ് ആയിരുന്നു, രോഹിത് ശർമ്മയും ഗില്ലും പുറത്തായത് മികച്ച പന്തിൽ ആയിരുന്നു. ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് മികച്ചത് നിങ്ങൾ പ്രതീക്ഷിക്കുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.