ചാമ്പ്യൻസ് ലീഗ് പുതിയ സീസണിന്റെ ഗ്രൂപ്പുകൾ നിർണയിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ മരണ ഗ്രൂപ്പ് ആയി ഗ്രൂപ്പ് എഫ്. പിഎസ്ജി, ബറൂസിയ ഡോർട്മുണ്ട്, എസി മിലാൻ, ന്യൂകാസിൽ തുടങ്ങിയ വമ്പന്മാർ ഒരേ ഗ്രൂപ്പിൽ മുഖാ മുഖം വരുമ്പോൾ ആരാധകർ എക്കാലവും കാത്തിരിക്കുന്ന പോരാട്ടങ്ങൾക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സിറ്റി, ലെപ്സിഗ്, യങ് ബോയ്സ് എന്നിവർക്കൊപ്പം താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ ആണ്. യൂറോപ്പിൽ അടുത്തിടെ താളം തെറ്റുന്ന ബാഴ്‌സക്ക് എഫ്സി പോർട്ടോ, ശക്തർ ഡോനെസ്ക്, റോയൽ ആന്റ്വെർപ്പ് എന്നിവരെ നേരിടണം. ആദ്യമായി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് എത്തുന്ന യൂണിയൻ ബെർലിന്, നാപോളി, റയൽ തുടങ്ങിയ വമ്പന്മാരെയാണ് നേരിടാൻ ഉള്ളത്. സേവിയ്യ, ആഴ്‌സനൽ, പി എസ് വി ഐന്തോവൻ എന്നിവരടങ്ങിയ ഗ്രൂപ്പ് ബിയും ആവേശപ്പോരാട്ടങ്ങൾക്ക് കെൽപ്പുള്ളതാണ്.
ഇന്റർ മിലാന് ബെൻഫിക്ക, റയൽ സോസിഡാഡ് എന്നിവരുടെ വെല്ലുവിളി മറികടക്കണം. അത്ലറ്റികോ മാഡ്രിഡിന് വെല്ലുവിളി ഉയർത്താൻ സെൽറ്റിക്, ലാസിയോ എന്നിവർ ഗ്രൂപ്പ് ഈയിൽ അണിനിരക്കും. ഗ്രൂപ്പ് എയിൽ ചാമ്പ്യൻസ് ലീഗിൽ പ്രതാപം വീണ്ടെടുക്കാൻ വരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് ബയേണിനൊപ്പം ഗാലറ്റ്സരെ, കൊപെൻഹേഗൻ എന്നിവരെയാണ് നേരിടേണ്ടത്.
ഗ്രൂപ്പുകൾ;
ഗ്രൂപ്പ് എ: ബയേൺ മ്യൂണിച്ച്, മാഞ്ചസ്റ്റർ യുനൈറ്റഡ്, എഫ്സി കൊപെൻഹേഗൻ, ഗാലാറ്റസരെയ്
ഗ്രൂപ്പ് ബി: സേവിയ്യ, ആഴ്‌സനൽ, പി എസ് വി ഐന്തോവൻ, ലെൻസ്
ഗ്രൂപ്പ് സി: നാപോളി, റയൽ മാഡ്രിഡ്, എസ് സി ബ്രാഗ, യൂണിയൻ ബെർലിൻ
ഗ്രൂപ്പ് ഡി: ബെൻഫിക, ഇന്റർ മിലാൻ, സാൽസ്ബർഗ്, റയൽ സോസിഡാഡ്
ഗ്രൂപ്പ് ഈ: ഫെയ്നൂർദ്, അത്ലെറ്റിക്കോ മാഡ്രിഡ്, ലാസിയോ, സെൽറ്റിക്
ഗ്രൂപ്പ് എഫ്: പിഎസ്ജി, ബറൂസിയ ഡോർട്മുണ്ട്, എസി മിലാൻ, ന്യൂകാസിൽ
ഗ്രൂപ്പ് ജി: മാഞ്ചസ്റ്റർ സിറ്റി, ലെപ്സീഗ്, സർവെന വെസ്ഡ ,യങ് ബോയ്സ്
ഗ്രൂപ്പ് എച്ച്: എഫ്സി ബാഴ്‌സലോണ, എഫ്സി പോർട്ടോ, ശക്തർ ഡോനെസ്ക്, റോയൽ ആന്റ്വെർപ്പ്