ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോൾ പരിശീലകനായി ഉണ്ടാവുക വി വി എസ് ലക്ഷ്മൺ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഒരു രണ്ടാം നിര ടീമിനെയാകും ഏഷ്യൻ ഗെയിംസിനെ അയക്കുക. ഇന്ത്യയുടെ പ്രധാന ടീമും കോച്ച് ദ്രാവിഡും ലോകകപ്പിനായുള്ള ഒരുക്കത്തിലാണ്. അതാണ് ലക്ഷ്മണെ പരിശീലകനാക്കാനുള്ള കാരണം. മുമ്പും ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ യുവനിരയെ റുതുരാജ് ഗെയ്ക്വാദ് ആകും നയിക്കക. ബൗളിംഗ് പരിശീലകനായി സായിരാജ് ബഹുതുലെയും ഫീൽഡിംഗ് കോച്ചായി മുനിഷ് ബാലിയും ഏഷ്യൻ ഗെയിംസ് ടീമിനൊപ്പം ഉണ്ടാകും.
ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റിന് ഇന്ത്യ നെയിൻ ടീമിനെ തന്നെ ഇറക്കും. ഹൃഷികേശ് കനിത്കർ ഇടക്കാല മുഖ്യ പരിശീലകനായും റജിബ് ദത്തയും ശുഭദീപ് ഘോഷും യഥാക്രമം ബൗളിംഗ് പരിശീലകനായും ഫീൽഡിംഗ് പരിശീലകനായും പ്രവർത്തിക്കും.