മുൻ ആഴ്സണൽ ഇതിഹാസം തിയറി ഓൻറി ഫ്രാൻസ് U21 ടീമിന്റെ മാനേജരായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (FFF) മുൻ സ്ട്രൈക്കറെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി Le Parisien റിപ്പോർട്ട് ചെയ്യുന്നു. സിൽവെൻ റിപോൾ പുറത്തായതിനെ തുടർന്ന് U21 ഫ്രാൻസ് ടീം പരിശീലകൻ ഇല്ലാതെ നിൽക്കുകയാണ്. പരിശീലക റോളിൽ മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഹെൻറി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയിൽ അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഹെൻറി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അത് വിജയിച്ചിരുന്നില്ല. അവസാനം അദ്ദേഹം ബെൽജിയം ദേശീയ ടീമിന്റെ സഹപരിശീലകനായാണ് പ്രവർത്തിച്ചത്.
2018ൽ ഹെൻറി മൊണാക്കോ ടീമിനെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ ഹെൻറിക്ക് കീഴിൽ ക്ലബ് അവരുടെ മോശം പ്രകടനം തുടർന്നതോടെ, മൂന്ന് മാസത്തിന് ശേഷം മൊണാക്കോ ഹെൻറിയെ പുറത്താക്കി. 2020ൽ MLS ടീമായ മോൺട്രിയലിന്റെ മുഖ്യ പരിശീലകനായി ഹെൻറി പ്രവർത്തിച്ചു. ആ സീസണിൽ ഫ്രഞ്ചുകാരൻ കനേഡിയൻ ക്ലബിനെ അവരുടെ ആദ്യ പ്ലേ ഓഫ് മത്സരത്തിലേക്ക് നയിച്ചു. കുടുംബ കാരണങ്ങളാൽ 2021 ഫെബ്രുവരിയിൽ മോൺട്രിയൽ വിടുകയായിരുന്നു.