മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ മുഹമ്മദ് ഹബീബ് അന്തരിച്ചു

Newsroom

Picsart 23 08 15 20 40 42 240
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ഫോർവേഡ് മുഹമ്മദ് ഹബീബ് അന്തരിച്ചു. ഇന്ന് ഹൈദരാബാദിൽ സ്വന്തം വസതിയിൽ ആയിരുന്നു വിയോഗം. കുറച്ച് കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1949 ജൂലൈ 17 ന് ജനിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ 35 അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Picsart 23 08 15 20 40 56 998

1967ൽ ക്വാലാലംപൂരിൽ നടന്ന മെർദേക്ക കപ്പിൽ തായ്‌ലൻഡിനെതിരെ അരങ്ങേറ്റം കുറിച്ച ശേഷം 11 ഗോളുകൾ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്. 1970-ൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ അവിഭാജ്യ പങ്ക് വഹിച്ചിരുന്നു.

1971-ൽ ദക്ഷിണ വിയറ്റ്നാമിനൊപ്പം പെസ്റ്റ സുകാൻ കപ്പിന്റെ സംയുക്ത ജേതാക്കളാകാൻ അദ്ദേഹം ഇന്ത്യയെ സഹായിച്ചു. ആഭ്യന്തര രംഗത്ത്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ സ്‌പോർട്ടിംഗ് എന്നീ മൂന്ന് മുൻനിര കൊൽക്കത്ത ക്ലബ്ബുകൾക്കും വേണ്ടിയും കളിച്ചു.

ഈസ്റ്റ് ബംഗാളിനായി ഏഴ് സീസണുകളിലായി മൂന്ന് ഡുറാൻഡ് കപ്പ് ഫൈനലുകളിൽ വിജയ ഗോളുകൾ നേടിയെന്ന അപൂർവ നേട്ടം അദ്ദേഹത്തിനുണ്ടായിരുന്നു. കൊൽക്കത്തയിലെ ഒരു എക്‌സിബിഷൻ ക്ലബ്ബിൽ പെലെയുടെ കോസ്‌മോസ് ക്ലബ് ഗ്രീൻ ആൻഡ് മെറൂൺ ബ്രിഗേഡിനെതിരെ കളിച്ചപ്പോൾ മോഹൻ ബഗാനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രകടനം നടത്തിയത് അദ്ദേഹമായിരുന്നു. 2-2 സമനിലയിൽ ഹബീബ് ഒരു ഗോൾ നേടുക മാത്രമല്ല, അന്ന് വൈകുന്നേരം ഈഡൻ ഗാർഡനിൽ നടത്തിയ മികച്ച പ്രകടനത്തിന് പെലെയുടെ പ്രശംസ നേടുകയും ചെയ്തു.

Picsart 23 08 15 20 41 11 999

1972-ലും 1977-ലും യഥാക്രമം ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും വേണ്ടി ട്രിപ്പിൾ ക്രൗൺ (അതേ സീസണിൽ IFA ഷീൽഡ്, ഡ്യൂറൻഡ് കപ്പ്, റോവേഴ്സ് കപ്പ് എന്നിവ നേടിയ) നേടിയ ചുരുക്കം ചില കളിക്കാരിൽ ഒരാളായിരുന്നു ഹബീബ്.

1982-ൽ വിരമിച്ച ഹബീബ് പിന്നീട് ഒരു വിജയകരമായ പരിശീലകനായി. ജംഷഡ്പൂരിലെ ടാറ്റ ഫുട്ബോൾ അക്കാദമിയിൽ പരിശീലകനായി ചേർന്ന അദ്ദേഹം, ദേശീയ ടീമിന്റെ നിറങ്ങൾ അണിഞ്ഞ നിരവധി ഫുട്ബോൾ കളിക്കാരെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. . പിന്നീട്, മോഹൻ ബഗാനെയും മുഹമ്മദൻ സ്പോർട്ടിംഗിനെയും പരിശീലിപ്പിച്ചു.